

Acerca de

About
ജീവിത വിജയത്തിന് ആവശ്യമായ ശേഷികളും നൈപുണികളും ആർജിക്കാൻ അവസരമൊരുക്കുക എന്നതാണ് പുതിയ പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സർഗ്ഗാത്മക രചനകൾ നടത്താനും പ്രശ്ന പരിഹാരത്തിനും ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു. അതിന് സഹായകമായ പഠന പ്രവർനങ്ങളാണ് കുട്ടികൾ ക്ലാസുമുറികളിൽ നടത്തിക്കൊണ്ടിരിക്കുന്നത്,
നാലാം ക്ലാസിൽ, പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ഉയർന്ന ശേഷികൾ കുട്ടി നേടിയട്ടുണ്ടോ എന്ന പരിശോധ നയാണ് എൽ എസ് എസ് പരീക്ഷയിലൂടെ അളക്കുന്നത്. കുട്ടികൾ അറിവിന്‍റെ നിർമാതാക്കളാണ്. തന്‍റേതായ രീതിയിൽ വിവരങ്ങൾ ശേഖരിച്ചും അനുഭവങ്ങൾ ഉൾക്കൊണ്ടും അവർ സ്വയം അപഗ്രഥനത്തിന് വിധേയമാക്കുന്നു. ഇത് പുതിയ ആശയങ്ങളിലേയ്ക്കും നിഗമനങ്ങളിലേക്കും അവരെ എത്തിക്കുന്നു. അത്തരത്തിൽ കുട്ടികൾക്ക് മുന്നേറാൻ കഴിഞ്ഞെങ്കിൽ മാത്രമെ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും ജീവിതവിജയം നേടാനും കഴിയും. ഒരു ശരാശരി നാലാം ക്ലാസുകാരനെ മുൻ കൂട്ടി കണ്ട് തുടർച്ചയായ പരി ശീലനത്തലൂടെ എൽ എസ് എസ് നേടാൻ പ്രാപ്തനാക്കുക എന്നതാണ് വിനയ ജാലകം ലക്ഷ്യമിടുന
ത്. കുട്ടികൾക്ക് സ്വയം പരിശീലിക്കുന്നതിന് നിരവധി വർക്ക് ഷീറ്റുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന രീതിയിൽ ചിട്ടപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
LSS എന്ത്?
എങ്ങനെ നേടാം?
പ്രിയ കൂട്ടുകാരെ,
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ 4-ാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾക്ക്
എഴുതാവുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് LSS. സ്കോളർഷിപ്പ് പരീക്ഷ വിജയിക്കുന്ന കുട്ടികൾക്ക്
5, 6, 7 ക്ലാസ്സുകളിൽ ആയിരം രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്നു.ജീവിതത്തിൽ ആദ്യമായി എഴുതുന്ന ഒരു മത്സര പരീക്ഷ എന്ന നിലക് ഉള്ളത്. മലയാളം 20 മാർക്ക്, ഇംഗ്ലീഷ് 10 മാർക്ക്, പൊതുവിജ്ഞാനം 10 മാർക്ക് എന്നിവ ഉൾപ്പെട്ട ഒന്നാം പേപ്പർ പരിസര പഠനം 20 മാർക്ക്, ഗണിതം 20 മാർക്ക് എന്നിവ ഉൾപ്പെട്ട രണ്ടാം പേപ്പർ
രണ്ട് പേപ്പറിലും കൂടി ആകെ 80 മാർക്ക് ഉണ്ട്. 60 ശതമാനം മാർക്ക് (48) ലഭിച്ചാൽ LSS ന് യോഗ്യത
നേടാം മലയാളം, ഇംഗ്ലീഷ്, പരിസരപഠനം, ഗണിതം എന്നിവയിൽ പകുതി ചോദ്യങ്ങൾ ഒറ്റ വാക്കിൽ
ഉത്തരം എഴുതേണ്ടതും, പകുതി മാർക്കിനുള്ള ചോദ്യങ്ങൾ വിശദമായി ഉത്തരം എഴുതേണ്ടതുമാണ്.
പൊതുവിജ്ഞാനം പൂർണ്ണമായും ഒറ്റവാക്കിൽ ഉത്തരം എഴുതേണ്ടതാണ്.പൂർണ്ണമായും പാഠപുസ്തകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉണ്ടാകുക. നാലാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ചോദ്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ പുസ്തകത്തിലൂടെ നൽകാൻ ശ്രമിക്കുന്നത്. ഓരോ ദിവസവും ഒരു മണിക്കുർ LSS ന് വേണ്ടി പ്രത്യേകം പഠനത്തിന് സമയം കണ്ടെത്താൻശ്രമിക്കണം. ചോദ്യങ്ങൾ കൃത്യമായി വായിച്ച് ഉത്തരങ്ങൾ ഒരു നോട്ട് പുസ്തകത്തിൽ എഴുതിപഠിക്കാൻ ശ്രമിക്കണം . ചില ഭാഗങ്ങളെല്ലാം വായിച്ച് പഠിച്ചാൽ മതി. സംശയമുള്ള ഭാഗങ്ങൾ അധ്യാപകരോടോ മുതിർന്നവരോടോ ചോദിച്ച് മനസ്സിലാക്കണം. LSS നേടുമെന്ന ആത്മവിശ്വാസത്തോടെ പഠിച്ച് തുടങ്ങുക. പരിശ്രമമാണ് എല്ലാ വിജയങ്ങൾക്കും ആധാരം. ഓരോ കുട്ടിയും സ്വന്തമായി ഒരു ലൈബ്രറി വീട്ടിൽ തുടങ്ങണം. പഠിച്ച
പാഠപുസ്തകങ്ങൾ കഥാപുസ്തകങ്ങൾ മത്സര പരീക്ഷകൾക്ക് വേണ്ടി വാങ്ങിയ പുസ്തകങ്ങൾ
എന്നിവ ഉൾപ്പെടുത്തിയാകണം ലൈബ്രറി.